ന്യൂഡൽഹി: UDID പോർട്ടൽ ഉപയോഗിച്ചു ഓൺലൈൻ മാർഗത്തിലൂടെ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കി ഉത്തരവായി. 2021 ജൂൺ ഒന്നുമുതൽ ആണ് പ്രാബല്യം.
ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD), 2021 മേയ് അഞ്ചിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736 (E) പ്രകാരം എല്ലാ സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും UDID പോർട്ടൽ ഉപയോഗിച്ചു ഓൺലൈൻ മാർഗത്തിലൂടെ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.Gazette-UDID
UDID പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നു. യുഡിഐഡി പോർട്ടലിൽ (www.swavlambancard.gov.in) പ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകി.
ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും മതിയായ സമയം നൽകിയിട്ടുണ്ട്.
2021 ജൂൺ ഒന്നുമുതൽ ഭിന്നശേഷി സർട്ടിഫിക്കേഷൻ്റെ പൂർണ ഡിജിറ്റൈസേഷൻ ഇത് ഉറപ്പാക്കും.
കൂടാതെ പാൻ-ഇന്ത്യ സാധുത കൈവരിക്കുന്നതിന് സർട്ടിഫിക്കറ്റിൻ്റെ യഥാർത്ഥ പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും ഇത് സഹായിക്കുന്നു.
ഭാവിയിൽ ഒരു ഐഡൻ്റിറ്റി കാർഡ് എന്നതിന് ഉപരി ഭിന്നശേഷി വിഭാഗത്തിൻ്റെ എല്ലാ വിധ ആവശ്യങ്ങൾക്കും UDID കാർഡ് അടിസ്ഥാനമായി വരും എന്ന് വകുപ്പ് അറിയിച്ചു.
Leave A Comment